ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് ഒരു റെക്കോർഡ് കൂടി. രാജ്യാന്തര T 20 ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ മത്സരങ്ങളിൽനിന്ന് 2,000 റൺസ് തികയ്ക്കുന്ന താരം എന്ന റെക്കോർഡാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ T 20 മൽസരത്തിൽ കോഹ്ലി സ്വന്തമാക്കിയത്.
56 ഇന്നിംഗ്സുകളിൽനിന്നാണ് കോഹ്ലി 2,000 റൺസ് തികച്ചത്. 66 ഇന്നിംഗ്സുകളിൽനിന്ന് 2,000 റൺസ് തികച്ച മുൻ ന്യൂസിലൻഡ് താരം ബ്രണ്ടൻ മക്കല്ലത്തിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. 49.07 ആണ് T 20യിൽ കോഹ്ലിയുടെ ബാറ്റിംഗ് ശരാശരി.
ഇംഗ്ലണ്ടിനെതിരായ മൽസരത്തിൽ എട്ട് റൺസ് തികച്ചപ്പോഴാണു കോഹ്ലി റെക്കോർഡ് സ്വന്തമാക്കിയത്. രാജ്യാന്തര T 20യിൽ 2,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന ബഹുമതി വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് കഴിഞ്ഞ മാസം സ്വന്തമാക്കിയിരുന്നു. 74 ഇന്നിംഗ്സുകളിൽ നിന്നാണ് മിതാലി 2,000 റൺസ് തികച്ചത്.
രാജ്യാന്തര T 20 യിൽ റൺവേട്ടയിൽ കോഹ്ലിക്ക് മുന്നിലുള്ളവർ 2,271 റൺസുമായി ന്യൂസിലൻഡ് താരം മാർട്ടിൻ ഗപ്ടിൽ. ന്യൂസീലൻഡ് ബ്രണ്ടൻ മക്കല്ലം 2,140 റൺസ് പാക്കിസ്ഥാന്റെ ശുഹൈബ് മാലിക് 2019 എന്നിവരാണ്.