ഫുട്‌ബോൾ പ്രേമികളെ ആവേശം കൊള്ളിച്ച് കോഴിക്കോട്ടെ ഫുട്‌ബോൾ ഗ്രൗണ്ടുകളെല്ലാം സജീവമാണ്. ആവേശത്തോടെ കളിച്ചു രസിക്കാൻ ചെറിയ ഗ്രൗണ്ടുകൾ ധാരാളമുണ്ടെങ്കിലും കളിയെയും ടീമിനെയും ഗൗരവമായി സമീപിക്കാവുന്ന വലിയ ഗ്രൗണ്ടുകൾ പരിമിതമാണ്.
https://www.youtube.com/watch?v=UEQEL4Jov7A
ലോകകപ്പ് ഫുട്‌ബോളിന്‍റെ ആവേശത്തിലാണ് ഫുട്‌ബോൾ ആരാധകർ. പ്രായവിത്യാസമില്ലാതെ ലോകകപ്പ് ഫുട്‌ബോളിന്‍റെ മാന്ത്രിക ചലനങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന കോഴിക്കോട്ടെ ആരാധകർക്ക് പക്ഷെ നഗരത്തിലെ വലിയ ഗ്രൗണ്ടിന്‍റെ അഭാവം വലിയ നിരാശയാണ് ഉണ്ടാക്കുന്നത്. വിനോദത്തിനു വേണ്ടി കളിക്കാവുന്ന ചെറിയ ഗ്രൗണ്ടുകൾ ക്രമാതീതമായാണ് വർദ്ധിച്ചു വരുന്നത്.
അന്താരാഷ്ട്ര നിലവാരത്തിൽ ഉയർന്നു വരാൻ ആഗ്രഹിക്കുന്ന ഒരു ഫുട്‌ബോൾ പ്രേമിയുടെ സ്വപ്നങ്ങൾ നിറം പകരാൻ ഇവിടുത്തെ സാധാരണ ഗ്രൗണ്ടുകൾക്ക് സാധിക്കുന്നില്ല. കോഴിക്കോട് മൂന്നോ നാലോ വരുന്ന കോളേജുകളിൽ മാത്രമാണ് ടീമിനെ സെറ്റ് ചെയ്ത് കളിക്കാവുന്ന വലിയ ഗ്രൗണ്ടുകളുള്ളത്.
വലിയ ഗ്രൗണ്ട് എന്ന ആവശ്യമുയർത്തി സർക്കാറിന് പ്രപോസൽ സമർപ്പിച്ചിട്ടുണ്ടെന്നും ബീച്ച് സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായി വലിയ ഗ്രൗണ്ട് അനുവദിക്കാമെന്നും അധികൃർ ഉറപ്പു നൽകിയിട്ടുണ്ടെന്നും കെഡിഎഫ്എ സെക്രട്ടറി ഹരിദാസ് വ്യക്തമാക്കുന്നു. ഫുട്‌ബോളിന്‍റെ സ്വന്തം നാടായ കോഴിക്കോട് നിന്ന് നല്ല കളിക്കാർ ഉയർന്നു വരേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.