രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി മൊബൈല്‍ ടവറുകളും പണിമുടക്കുന്നു

Jaihind News Bureau
Thursday, August 16, 2018

ജനങ്ങള്‍ പ്രളയക്കെടുതിയില്‍ നട്ടം തിരിയുന്നതിനിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തിരിച്ചടിയായി മൊബൈല്‍ ടവറുകളും പണിമുടക്കുന്നു. ജലനിരപ്പ് ഉയരുന്നത് മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നതാണ് നിലവിലെ സ്ഥിതിക്ക് കാരണം.

നിലവില്‍ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രളയബാധിത മേഖലകളിലെ  മാബൈല്‍ ടവറുകളാണ് വെള്ളത്തില്‍ മുങ്ങി പ്രവര്‍ത്തനം നിലച്ചിരിക്കുന്നത്. പ്രളയം അതിരൂക്ഷമായ പത്തനംതിട്ട ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇത് സാരമായ തിരിച്ചടിയാകും.

പമ്പയാര്‍ കര കവിഞ്ഞൊഴുകുന്നത് കാരണം പത്തനംതിട്ട ജില്ലയിലെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിട്ടുണ്ട്. ബോട്ടുകളും വള്ളങ്ങളും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം ഏറെക്കുറെ അസാധ്യമായി മാറുകയാണ്. കരയിലേക്ക് ഇവ അടുപ്പിക്കാനാകുന്നില്ലെന്നതാണ് നേരിടുന്ന പ്രധാന പ്രശ്നം. എയര്‍ലിഫ്റ്റിംഗ് മാത്രമാണിപ്പോള്‍ സാധ്യമായ രക്ഷാപ്രവര്‍ത്തന നടപടി. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തിനാണ്ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.