യു.എന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ (80) അന്തരിച്ചു

Jaihind Webdesk
Saturday, August 18, 2018

ഐക്യരാഷ്ട്ര സഭ മുന്‍ സെക്രട്ടറി ജനല്‍ കോഫി അന്നന്‍ (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വിറ്റ്സര്‍ലന്‍ഡിലായിരുന്നു അന്ത്യം.

1997 മുതല്‍ 2006 വരെയുള്ള കാലയളവില്‍ കോഫി അന്നന്‍ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി സേവനം അനുഷ്ഠിച്ചു. നൊബേല്‍ പുരസ്കാര ജേതാവാണ്.  2001ല്‍ യു.എന്‍ സെക്രട്ടറി ജനറലായിരിക്കുമ്പോഴാണ് നോബേല്‍ പുരസ്കാരം ലഭിച്ചത്.

1938ല്‍ ഘാനയിലെ കുമാസിയിലായിരുന്നു കോഫി അന്നന്‍റെ ജനനം. യു.എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരനാണ് കോഫി അന്നന്‍. എയ്ഡ്സിന് എതിരായ പ്രവര്‍ത്തനങ്ങളില്‍‌ മുന്നണിപ്പോരാളിയായി. സിറിയയിലെ റോഹിംഗ്യന്‍ അഭയാര്‍ഥി പ്രശ്നത്തിലായിരുന്നു അദ്ദേഹം അവസാനമായി ഇടപെട്ടത്. വിവാഹിതനായ അദ്ദേഹത്തിന് മൂന്ന് മക്കളുണ്ട്.