മോട്ടോർ വാഹന പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ

മോട്ടോർ വാഹന തൊഴിലാളികൾ ഇന്ന് അർദ്ധരാത്രി മുതൽ രാജ്യവ്യാപകമായി പണിമുടക്കും. കേന്ദ്രസർക്കാരിന്റെ മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്നതടക്കമുള്ള ആവശ്യകൾ ഉന്നയിച്ചാണ് പണിമുടക്ക്. ബി.എം.എസ് പണിമുടക്കിൽ നിന്ന് വിട്ട് നൽക്കും.

https://www.youtube.com/watch?v=ELZCtatGFy4

മോട്ടോർ വ്യവസായ സംരക്ഷണസമിതി ദേശീയ കോഓർഡിനേഷൻ കമ്മിറ്റിയാണ് രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ നിർദിഷ്ട മോട്ടോർ വാഹന നിയമഭേദഗതി പിൻവലിക്കുക, ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കുക, പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് 24 മണിക്കൂർ പണിമുടക്ക്.
സ്വകാര്യ ബസുകൾ, കെ.എസ്. ആർ.ടി.സി, സ്‌കൂൾ ബസ്, ഓട്ടോ ടാക്‌സി ,ചരക്ക് വാഹനങ്ങൾ, ചെറുവാഹനങ്ങൾ എന്നിവ പണിമുടക്കിന്റെ ഭാഗമാകുമെന്നാണ് സമരസമിതി നേതാക്കൾ അറിയിച്ചിരിക്കുന്നത്. വർക്ക് ഷോപ്പുകൾ ,സർവ്വീസ് സെന്റെറുകൾ, ഓട്ടോ കൺസൾട്ടന്റ് സ്ഥാപനങ്ങൾ എന്നിവയും പണിമുടക്കിൽ പങ്കെടുക്കും. അതേ സമയം ബിഎംഎസ് പണിമുടക്കിൽ പങ്കെടുക്കില്ല. എങ്കിലും രാജ്യത്തെ ചരക്കുനീക്കം പൂർണമായും തടസപ്പെടാനാണ് സാധ്യത.

മോട്ടോർ മേഖലയെ ഒന്നാകെ കുത്തകകളുടെ കാൽക്കീഴിൽ സമർപ്പിക്കുകയാണ് ബി.ജെ.പി സർക്കാരിന്റെ ലക്ഷ്യമെന്ന് തൊഴിലാളി യൂണിയനുകൾ പറയുന്നു.

നിലവിലുള്ള മോട്ടോർ വാഹന നിയമം കൂടുതൽ കുറ്റമറ്റതും ജനസൗഹൃദപരവുമാക്കുന്നതിനു പകരം വ്യവസായത്തെ കുത്തകകൾക്കു അടിയറവയ്ക്കാനുള്ള ശക്തമായ നീക്കങ്ങളുടെ ഭാഗമായാണ് ഈ നിയമഭേദഗതി കൊണ്ടുവരുന്നതെന്നും യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നാണ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ മുന്നറിയിപ്പ്

Comments (0)
Add Comment