മൊബൈല്‍ വലിച്ചെറിഞ്ഞോളൂ… രക്ഷിക്കാന്‍ എയര്‍ബാഗ് റെഡി !

ഇനി മൊബൈൽഫോൺ നിലത്ത് വീണാലും പൊട്ടില്ല. പരിക്കേൽക്കാതെ രക്ഷപ്പെടുത്താനുള്ള പുതിയ വിദ്യയാണ് എയർബാഗ് കെയ്‌സ്.

ആലൻ സർവകലാശാലയിലെ എൻജിനിയറിംഗ് വിദ്യാർഥിയായ ഫിലിപ് ഫെൻസൽ എന്ന 21കാരനാണ് ഫോണുകൾക്കുള്ള സ്മാർട് കെയ്സ് നിർമിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഫോൺ താഴേക്കു പതിക്കുമ്പോൾ തനിയെ സുരക്ഷാ കവചങ്ങൾ വിടരുന്ന തരത്തിലാണ് ‘ആക്ടീവ് ഡാംപിംഗ് കെയ്സ്’ എന്ന് പേരിട്ടിരിക്കുന്ന ഉപകരണത്തിന്റെ പ്രവർത്തനം.

https://youtu.be/PG5xV893dAw

കെയ്സിന്റെ നാലു മൂലകളിലും ഇത്തരത്തിലുള്ള ലോഹകവചങ്ങളുണ്ട്. എത്ര ഉയരത്തിൽ നിന്ന് പതിച്ചാലും വീഴ്ചയുടെ ആഘാതം ആഗിരണം ചെയ്യാൻ ഈ നാല് ലോഹകവചങ്ങൾക്കാകും. ഫോൺ താഴേക്ക് പതിക്കുന്നത് പ്രത്യേക സെൻസറുകളിലൂടെയാണ് കെയ്സ് തിരിച്ചറിയുന്നത്. ഒരിക്കൽ വിടരുന്ന കവചങ്ങൾ ഉള്ളിലേക്കു തള്ളിവച്ചാൽ വീണ്ടും പ്രവര്‍ത്തനസജ്ജമാകും.

സ്മാർട് കെയ്സിന് ജർമനിയിൽ പേറ്റന്റ് നേടിയെടുത്ത ഫിലിപ് അന്താരാഷ്ട്ര പേറ്റന്റ് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. വൈകാതെ തന്നെ കെയ്സ് വ്യാവസായിക അടിസ്ഥാനത്തിൽ നിർമിക്കുമെന്നും ഫിലിപ് പറഞ്ഞു.

active damping bagphilip frenzel
Comments (0)
Add Comment