മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനുള്ള തമിഴ്നാട് നീക്കം പാളി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152അടിയായി ഉയർത്താനുള്ള തമിഴ്‌നാടിന്റെ അണിയറ നീക്കം പാളി. സുപ്രീം കോടതി നിർദേശമാണ് തിരിച്ചടിയായത്.

ജലനിരപ്പ് 145 അടിയെങ്കിലും ഉയർത്തുക എന്നതായിരുന്നു തമിഴ്‌നാടിന്റെ ലക്ഷ്യം. അപ്രതീക്ഷിതമായി ലഭിച്ച മഴ മൂലം ജലനിരപ്പ് 142 ൽ നിയന്ത്രിച്ച് നിർത്താൻ കഴിഞ്ഞില്ലെന്ന് വാദിക്കാനാകുമെന്നായിരുന്നു കണക്കുകൂട്ടൽ.

കഴിഞ്ഞ 15 ന് ജലനിരപ്പ് 138 അടിയിലെത്തിയപ്പോൾ മുതൽ സ്പിൽവേ ഷട്ടറുകൾ തുറക്കാൻ കേരളം ആവശ്യപ്പെട്ടെങ്കിലും തമിഴ്‌നാട് തയാറായിരുന്നില്ല. നീരൊഴുക്ക് ശക്തമാണെന്നും 142 അടിയിൽ ജലനിരപ്പ് നിയന്ത്രിക്കുകയെന്നത് ശ്രമകരമാണെന്നും തമിഴ്‌നാടിന് അറിയാമായിരുന്നു.

സ്ഥിതിഗതികൾ വിലയിരുത്താൻ ഉപസമിതി അണക്കെട്ടിലെത്തുമ്പോൾ ജലനിരപ്പ് 142.3 അടിയിൽ എത്തിയിരുന്നു. ഈ വിവരം മേൽനോട്ടസമിതിയെ അറിയിച്ചു. തുടർന്നാണ് കേന്ദ്ര ജലകമ്മീഷൻ ഇടപെട്ട് ജലനിരപ്പ് നിയന്ത്രിച്ച് നിർത്താൻ തമിഴ്‌നാട് ശ്രമം തുടങ്ങിയത്.

ഇതേതുടർന്നാണ് 13 ഷട്ടറുകൾ ആറടി വരെ ഉയർത്താൻ തമിഴ്‌നാട് നിർബന്ധിതരായത്. ഇതോടെ വൻ ജലപ്രവാഹമാണ് പെരിയാറിലുണ്ടായത്. ഇക്കാര്യം ബോധ്യപ്പെടുത്താൻ കേരളത്തിന് കഴിഞ്ഞതിന്റെ ഫലമാണ് ജലനിരപ്പ് കുറയ്ക്കാനുള്ള നിർദേശം.

dammullaperiyar
Comments (0)
Add Comment