മാതാപിതാക്കള്‍ തടങ്കലിലാക്കിയ കുട്ടികളെ മാറ്റി പാര്‍പ്പിക്കും

എറണാകുളം വടക്കൻ പറവൂരിൽ മാതാപിതാക്കളുടെ തടങ്കലിൽ കഴിഞ്ഞിരുന്ന കുട്ടികളെ മാറ്റി പാർപ്പിക്കും. ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന് ശിശുക്ഷേമ സമിതിയായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.

വടക്കൻ പറവൂർ തത്തപ്പിള്ളിയിലാണ് മൂന്ന് കുട്ടികളെ വീട്ടിനുള്ളിൽ തടങ്കലിൽ എന്ന പോലെ പാർപ്പിച്ചിരുന്നത്. 9, 10, 12 വയസുള്ള ആൺകുട്ടികളെയാണ് ഈ രീതിയിൽ നാട്ടുകാർ കണ്ടെത്തിയത്. ഇവർ താമസിച്ചിരുന്ന ഇരുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലേക്കുള്ള പടിക്കെട്ടുകൾ ഗ്രിൽ ഉപയോഗിച്ച് അടച്ച സ്ഥിതിയിലായിരുന്നു. കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും നൽകിയിരുന്നില്ലെന്നും മനസിലായി.

https://www.youtube.com/watch?v=VVygIloeoGI

വിവരമറിഞ്ഞെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകരും പോലീസും മാതാപിതാക്കളുമായി സംസാരിച്ചെങ്കിലും പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. തുടർന്ന് കളക്ടർ വിഷയത്തിൽ ഇടപെട്ടു. കുട്ടികളെ ജില്ലാ ശിശു ക്ഷേമ സമിതി മുഖേന മാറ്റി പാർപ്പിക്കാനും തീരുമാനമായി.

പറവൂർ ചിറ്റാട്ടുകര സ്വദേശിയും ഭാര്യയും 12 വർഷമായി തത്തപ്പിള്ളിയിലാണ് താമസം. മിശ്ര വിവാഹം ആയിരുന്നതിനാൽ ബന്ധുക്കളുമായി അടുപ്പം ഉണ്ടായിരുന്നില്ല. ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങൾ ഉള്ളതായും ബന്ധുക്കൾ പറയുന്നു.

North Paravurhouse arrest
Comments (0)
Add Comment