മര്‍മ്മചികിത്സയെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍…

Jaihind News Bureau
Thursday, June 14, 2018

എന്താണ് മര്‍മ്മം, മര്‍മ്മ സ്ഥാനം, പ്രയോഗ രീതി, പ്രതിവിധി, ചികിത്സ എന്നീ അടിസ്ഥാന ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചികിത്സാ രീതിയാണ് മര്‍മ്മ ചികിത്സ.

വളരെ പ്രധാനപ്പെട്ടത് എന്ന അര്‍ത്ഥമാണ് മര്‍മ്മം എന്ന വാക്കിനുള്ളത്. 107 മര്‍മ്മ സ്ഥാനങ്ങള്‍ ശരീരത്തിലുണ്ടെന്ന് ആയുര്‍വേദം പറയുന്നു. കൈകാലുകളിലായി 44, ശരീരത്തില്‍ ഉരസിന്‍റെ ഭാഗത്ത് മൂന്നും, ഉദരത്തില്‍ 9ഉം, ശരീരത്തിന്‍റെ പിന്‍വശത്ത് 14ഉം ശിരസ്സിന് മുകളില്‍ 17ഉം. ഇവയ്ക്ക് ഏല്‍ക്കുന്ന ക്ഷതം, പരിക്ക്, അസുഖം എന്നിവ മറ്റ് ഭാഗങ്ങളില്‍ ഉള്ളവയെക്കാള്‍ വളരെപ്പെട്ടെന്ന് മാരകമായി തീരുന്നു. മര്‍മ്മസ്ഥാനങ്ങളിലെ പരിക്കുകള്‍ക്ക് പ്രധാനമായും 7 ദിവസത്തെ പാല്‍ക്കഷായ ചികിത്സയാണ് ഉള്ളില്‍ നല്‍കുക. കൂടാതെ മര്‍മ്മ ഭാഗങ്ങളില്‍ അഭ്യംഗവും. ചികിത്സകള്‍ വൈദ്യ നിര്‍ദ്ദേശ പ്രകാരം മാത്രം നടത്തുന്നതാണ് ഉചിതം.

https://www.youtube.com/watch?v=A2xaHW8G9_U