ഒരു സിനിമാ ഹാളിലേയ്ക്ക് കടന്നിരുന്നു ചിത്രം തുടങ്ങിക്കഴിയുമ്പോൾ യാഥാർത്ഥ ലോകത്തിൽ നിന്നും മനസ്സ് സ്‌ക്രീനിലെ ദൃശ്യങ്ങളിലേയ്ക്ക് മാത്രമായി ഒതുങ്ങുന്ന ആ അത്ഭുത പ്രതിഭാസത്തെ നാം വളരെയേറെ ഇഷ്ടപ്പെടുന്നു. എന്നാൽ അതിൽ അഭിനയിക്കുന്നവരുടെ ജീവിതമോ, വേറിട്ടതാകും, അല്ലേ? അവരുടെ ജീവിതം ഏപ്പോഴും സ്‌പോട്‌ലൈറ്റുകൾക്ക് കീഴിലായിരിക്കും. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി അവർ ചെയ്യുന്ന എന്തിലേയ്ക്കും എത്തും ആരാധകരുടെയും വിമർശകരുടെയും ശ്രദ്ധ. പ്രശസ്തി അവരുടെ ജോലിയുടെ തന്നെ ഭാഗമാണ്.
വീട്… അത് ഏവർക്കും ഒരു സുഖമുള്ള അനുഭൂതിയാണ്. മുംബൈ ബോളിവുഡ് താരങ്ങൾക്ക് എന്നും വീടൊരുക്കി. അവരുടെ വസതിക്ക് മുന്നിൽ ഓരോ ദിവസവും ഓരോ നിമിഷവും താരങ്ങളെ ഒരു നോക്ക് കാണാനുള്ള ആരാധകരുടെ തിരക്ക് കാണാം.
എന്നാൽ, ചില താരഭവനങ്ങൾ ചലച്ചിത്രത്തിന്റെ ഭാഗമായി നമുക്ക് മുന്നിൽ താരശോഭയോടെ നിൽക്കുന്നു. സെറ്റിടാതെ യഥാർത്ഥ വീടുകളിൽ തന്നെ ചിത്രീകരിച്ച ഏതാനും ബോളിവുഡ് ചിത്രങ്ങൾ.
1. പട്ടൗഡി പാലസ് (സെയ്ഫ് അലി ഖാന്റെ വീട്) ചിത്രം-വീർ സാറ
വീർ സാറ എന്ന ചിത്രത്തിലെ മെം യഹാം ഹൂം എന്ന ഗാനം ഉൾപ്പെടെ വിവിധ രംഗങ്ങൾ ചിത്രീകരിച്ചത് മൻസൂർ അലഖാൻ പട്ടൗഡി- ഷർമിള ടാഗൂർ ദമ്പതികളുടെ മകനായ സെയ്ഫ് അലി ഖാന്റെ വസതിയിലാണ്.
ഈറ്റ് േ്രപ ലവ്, രംഗ് ദേ ബസന്തി, മേരി ബ്രദർ കി ദുൽഹൻ, മംഗൾ പാണ്ടെ തുടങ്ങി നിരവധി ചിത്രങ്ങൾക്ക് പട്ടൗഡി പാലസ് പശ്ചാത്തലമായിട്ടുണ്ട്.
2. പ്രതീക്ഷ (അമിതാബ് ബച്ചന്റെ വീട്) ചിത്രം – ബോംബേ ടാക്കീസ്
ബോംബേ ടാക്കീസ് എന്ന ചിത്രം നാല് കുഞ്ഞൻ ചിത്രങ്ങളുടെ കൂട്ടായ്മയായിരുന്നു. അതിൽ ഒരെണ്ണം ആയിരുന്നു അനുരാഗ് കശ്യപിന്റെ മുറബ്ബ. അമിതാഭ് ബച്ചന്റെ വസതിയായ പ്രതീക്ഷയുടെ ചുറ്റുപാടിലായിരുന്നു സിനിമയുടെ ചിത്രീകരണം.
3. മന്നത്ത് (ഷാരൂഖ് ഖാന്റെ വീട്) ചിത്രം – ഫാൻ
ഫാൻ എന്ന ചിത്രത്തിൽ ഷാരൂഖ് ഖാന്റെ ആരാധകനായ നായകൻ തന്റെ ആരാധനാപാത്രത്തിന്റെ വസതിയിലേയ്ക്ക് ചെല്ലുന്ന ഒരു ഭാഗം ഉണ്ട്. ഇത് ചിത്രീകരിച്ച് യഥാർത്ഥ വസതിയിൽ തന്നെയായിരുന്നു എന്ന് മാത്രമല്ല വസതിയ്ക്ക് മുന്നിലെ ആൾക്കൂട്ടവും ശരിക്കുള്ളതായിരുന്നു.