ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചു; അനുശോചിച്ച്‌ രാഹുല്‍ ഗാന്ധി, ‘ഇന്ത്യന്‍ സിനിമയ്ക്ക് ദുഃഖകരമായ ആഴ്ച’

Jaihind News Bureau
Thursday, April 30, 2020

മുംബൈ: ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചു. മുംബൈയിലെ എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1973 ല്‍ പുറത്തിറങ്ങിയ ‘ബോബി’ എന്ന ചിത്രത്തിലൂടെയാണ് ഋഷി കപൂര്‍ ബോളിവുഡിന്‍റെ പ്രിയതാരമായി മാറിയത്.

രാജ് കപൂറിന്‍റെ  രണ്ടാമത്തെ മകനായ ഋഷി കപൂര്‍ ബാലതാരമായി ശ്രീ420, മേരാ നാം ജോക്കര്‍ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.  മേരാ നാം ജോക്കറില്‍ ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. നടന്‍ രണ്‍ബീര്‍ കപൂര്‍ മകനാണ്. ബോബി, ഹം കിസീ സെ കം നഹി, അമര്‍ അക്ബര്‍ ആന്‍റണി,എന്നിവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍.

ഋഷി കപൂറിന്‍റെ വിയോഗത്തില്‍ രാഹുല്‍ ഗാന്ധി അനുശോചിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് ദുഖകരമായ ആഴ്ചയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊപ്പം തന്‍റെ അനുശോചനം അറിയിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.