മഹാരാഷ്ട്രയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 35 പേർ മരിച്ചു. റായ്ഗഢ് ജില്ലയിലെ അംബെനലി ഘട്ടിലാണ് അപകടമുണ്ടായത്.
വിനോദയാത്രക്ക് പോയ സംഘം സഞ്ചരിച്ച് വാൻ കൊക്കയിലേക്ക് മറിയുകയായിരുന്നു. ദാപൊലീ കാർഷിക കോളേജിലെ ജീവനക്കാർ സഞ്ചരിച്ച് വാനാണ് റായ്ഗഡ് ജില്ലയിലെ മഹാബലേശ്വറിന് സമീപം മറിഞ്ഞത്.
അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. നാൽപ്പതോളം പേരാണ് ബസിലുണ്ടായിരുന്നത്. റായ്ഗഢ് പോലീസും എൻഡിആർഎഫ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
രക്ഷാ പ്രവർത്തനം നടത്തുന്നതിനായി പൂനയിൽ നിന്നുള്ള പ്രത്യേക സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും വിവരമുണ്ട്. ഏകദേശം 600 അടിയോളം താഴ്ചയിലേക്കാണ് വാൻ മറിഞ്ഞത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്.
കനത്ത മഴ പെയ്യുകയായിരുന്നു പ്രദേശത്ത് എന്നാണ് പ്രാദേശിക മാധ്യമപ്രവർത്തകർ നൽകുന്ന വിവരം. ഇതുവരെ എട്ട് മൃതദേഹങ്ങൾ പുറത്തേക്ക് എടുത്തിട്ടുണ്ട്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. ബസ്സിൽ 35ഓളം ജീവനക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. ഒരാളെ ജീവനോടെ പുറത്ത് എത്തിച്ചെങ്കിലും ഇയാളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ല.