പിണറായി ഡൽഹിയിൽ നിന്ന് മടങ്ങുന്നു… നാലാം തവണയും പ്രധാനമന്ത്രിയെ കാണാതെ

കേന്ദ്ര കമ്മിറ്റി കഴിഞ്ഞ് ഇന്ന് പിണറായി വിജയൻ ഡൽഹിയിൽ നിന്ന് മടങ്ങുകയാണ്. തുടര്‍ച്ചയായി നാലാം തവണയാണ് ഡല്‍ഹിയില്‍ എത്തിയിട്ടും പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കാണാതെ മടങ്ങുന്നത്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിലുള്ള ശീതയുദ്ധം സംസ്ഥാനത്തെ ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്.

കേരളത്തിലെ ബിജെപി-സിപിഎം സംഘർഷങ്ങളുടേയും രാഷ്ട്രീയ കൊലപാതകങ്ങളുടേയും പേരിൽ ഇരു സർക്കാരുകളും അകൽച്ചയിലാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഇടതു ഭരണമായതിനാലാണ് കേന്ദ്രം അവഗണിക്കുന്നതെന്ന് പിണറായി തുറന്നടിച്ചിരുന്നു. 2016 നവംബർ 24 ന് നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് കേരളം അഭിമുഖീകരിക്കുന്ന വിഷയങ്ങൾ ഉന്നയിക്കാനാണ് പിണറായി ആദ്യം മോദിയുടെ അനുമതി തേടുന്നത്.

2017 മാർച്ച് 20ന് ബജറ്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉന്നയിക്കാനാണ് മുഖ്യമന്ത്രി രണ്ടാമത് അനുമതി തേടിയത്. റേഷൻ വിഷയം ഉന്നയിക്കാൻ 2018 ജൂൺ 16ന് മൂന്നാം തവണ അനുമതി തേടി. അനുമതി കിട്ടാതെ വന്നതോടെ ജൂൺ 21ന് വീണ്ടും സമയം ചോദിച്ചു. പ്രധാനമന്ത്രി അനുമതി നിഷേധിക്കുന്നതിനെതിരെ ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിരുന്നു. ബിജെപി സിപിഎം രാഷ്ട്രീയ വൈര്യം ഭരണത്തിലും ഇടകലരുമ്പോൾ സാധാരണക്കാരന്റെ ജീവിതം പൊറുതിമുട്ടുകയാണ്.

https://www.youtube.com/watch?v=0O8XYOKc_jg

pinarayi vijayanDelhiPM Narendra Modi
Comments (0)
Add Comment