നെടുംങ്കണ്ടം കസ്റ്റഡി മരണത്തിൽ പാർട്ടി എസ് പി യെ കൈവിടില്ല. ജില്ലാ പോലീസ് മേധാവിയെ അങ്ങേയറ്റം വരെ സംരക്ഷിക്കണമെന്ന ആവശ്യം സിപിഎം ഇടുക്കി ജില്ലാ നേതൃത്വവും മന്ത്രി എം എം മണിയും മുഖ്യമന്ത്രിക്ക് മുമ്പാകെ വച്ചു.
ഇടുക്കി ജില്ലാ പോലീസ് മേധാവിയെ കൈവിടേണ്ടതില്ലെന്ന ആവശ്യവുമായി സിപിഎം ജില്ലാ നേതൃത്വം വീണ്ടും രംഗത്തെത്തി. രാഷ്ട്രീയ ലക്ഷ്യമാണ് എസ് പി യെ ഉന്നം വക്കുന്നതിന് പിന്നിലെന്ന് വിലയിരുത്തിയും പാർട്ടിക്ക് വിധേയനായ ഉദ്യോഗസ്ഥനെ ചില്ലറ വീഴ്ചയുടെ പേരിൽ കൈവിടേണ്ടതില്ലെന്ന തീരുമാനവും ചില നേതാക്കൾ നിർദേശം നൽകി.ആദ്യ ഘട്ടത്തിൽ സ്ഥലം മാറ്റം തീരുമാനിച്ചെങ്കിലും മന്ത്രി എം എം മണിയുടെ ഇടപെടൽ ഇത് മാറ്റിമറിക്കുകയായിരുന്നു. എസ് പി ക്ക് വീഴ്ച പറ്റിയെന്ന് ഡിജിപി ക്ക് ക്രൈംബ്രാഞ്ച് കൈമാറിയ വിവരം റിപ്പോർട്ടാക്കരുതെന്നതടക്കം എസ് പി യെ കൈവിട്ടു കൂടെന്ന പാർട്ടി നേതൃത്വത്തിന്റെ നിലപാടിന്റെ ഫലമാണ്. അങ്ങേയറ്റം വരെ സംരക്ഷിക്കണമെന്ന ആവശ്യം മന്ത്രി മണി മുഖ്യമന്ത്രി മുമ്പാകെ വീണ്ടും ആവർത്തിക്കുന്നു. എസ് പി യെ മാറ്റണമെന്ന സിപിഐ യുടെ ആവശ്യം പരിഗണിക്കേണ്ടെന്നും എം എം മണി പറഞ്ഞു. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതോടെ വിവാദം കെട്ടടങ്ങുന്ന കോലഹലങ്ങളെ ഉള്ളുവെന്നും പാർട്ടി വിലയിരുത്തുന്നു. എസ്പി നെടുംങ്കണ്ടം കസ്റ്റഡി മരണത്തിൽ പ്രതിയല്ലെന്നും നേരിട്ടുള്ള ഉത്തരവാദിത്വം എസ്പിക്കില്ലാതിരിക്കെ നടപടിയെടുത്ത് പാർട്ടിയുടെ പേര് കളങ്കപ്പെടുത്തേണ്ടതില്ലെന്നാണ് വിലയിരുത്തൽ.