നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം; മുഖ്യമന്ത്രി

Jaihind News Bureau
Saturday, August 18, 2018

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തന ദൗത്യം പൂർണമായും സൈന്യത്തെ ഏൽപ്പിക്കാനാവില്ലെന്നും നാടിനെ അറിയുന്നവരെയും ചേർത്തുള്ള യോജിച്ച പ്രവർത്തനമാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

രാജ്യത്തിന്റെ മറ്റിടങ്ങളിൽ ദുരിതമുണ്ടായപ്പോൾ വിവിധ ഏജൻസികളുടെയും പ്രാദേശിക സർക്കാരുകളുടെയും സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയതെന്നും നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം വിജയത്തോട് അടുക്കുകയാണ്. ജനങ്ങള്‍ രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടതുണ്ട്. ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങളുണ്ടെന്നും ഭക്ഷണദൌര്‍ലഭ്യമുണ്ടെന്ന തരത്തിലുള്ള പ്രചരണം ശരിയല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.