തുർക്കിയിൽ അടിയന്തരാവസ്ഥ നാളെ അവസാനിക്കും

Jaihind News Bureau
Thursday, July 19, 2018

2016 ജൂലൈ 15ന് ഉണ്ടായ വിഫല സൈനിക അട്ടിമറിക്ക് പിന്നാലെ തുർക്കിയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ നാളെ അവസാനിക്കും. 251 പേരുടെ ജീവൻ കവർന്ന സൈനികശ്രമം തകർത്ത്, അഞ്ചാം ദിനമാണ് പ്രസിഡന്‍റ് റജബ് ത്വയ്യിബ് എർദോഗൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ആദ്യം മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ച നടപടി, ഏഴുതവണ നീട്ടുകയായിരുന്നു. ഇതിനകം 80,000 പേരെ തടവിലാക്കുകയും അതിന്റെ ഇരട്ടിയോളം പേരെ പൊതുസ്ഥാപനങ്ങളിൽനിന്ന് പുറത്താക്കുകയും ചെയ്തു.

യു.എസിൽ അഭയംതേടിയ ആത്മീയനേതാവ് ഫത്ഹുല്ല ഗുലന്‍റെ അനുയായികളെയും അദ്ദേഹത്തിന്‍റെ സ്ഥാപനങ്ങളെയുമാണ് എർദോഗന്‍റെ ശുദ്ധീകരണ യജ്ഞം പ്രധാനമായും ലക്ഷ്യമിട്ടത്. അട്ടിമറിക്ക് പിന്നിൽ പ്രവർത്തിച്ചെന്ന് ആരോപിക്കപ്പെട്ട കുർദ് നേതാക്കളും നടപടി നേരിട്ടു. 2016 ജൂലൈ 15ന് ഉണ്ടായ വിഫല സൈനിക അട്ടിമറിക്ക് പിന്നാലെയാണ് തുർക്കിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 251 പേരുടെ ജീവൻ കവർന്ന സൈനികശ്രമം തകർത്ത്, അഞ്ചാം ദിനമാണ് പ്രസിഡൻറ് റജബ് ത്വയ്യിബ് എർദോഗൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.