താരസംഘനടയായ അമ്മയുടെ ഭാഗമാകാനില്ലെന്ന് നടന്‍ ദിലീപ്

താരസംഘനടയായ അമ്മയുടെ ഭാഗമാകാനില്ലെന്ന് നടന്‍ ദിലീപ്. നിരപരാധിത്വം തെളിയിച്ച ശേഷം മാത്രമേ സംഘടനകളുടെ ഭാഗമാകാനുള്ളുവെന്ന് ദിലീപ് വ്യക്തമാക്കി.  അമ്മ സംഘടനയിലേക്ക് ദിലീപിനെ തിരിച്ചെടുത്ത നടപടി വലിയ വിവാദമായ പശ്ചാത്തലത്തിലാണ് ദിലീപിന്‍റെ വിശദീകരണം.  അമ്മ ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്തിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്.

ദിലീപിന്‍റെ കത്ത് ചുവടെ :

ഞാന്‍ അമ്മയ്ക്കയച്ച കത്തിന്‍റെ പൂര്‍ണ്ണരൂപം ചുവടെ

ജനറല്‍ സെക്രട്ടറി
അമ്മ
തിരുവനന്തപുരം

സര്‍,

കഴിഞ്ഞ 24നുകൂടിയ അമ്മയുടെ ജനറല്‍ ബോഡിയില്‍ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാന്‍ എനിക്കു നോട്ടീസ് നല്‍കാതെയും, എന്‍റെ വിശദീകരണം കേള്‍ക്കാതെയും എടുത്ത അവയ്‌ലബിള്‍ എക്‌സിക്യൂട്ടീവിന്‍റെ മുന്‍ തീരുമാനം നിലനില്‍ക്കുന്നതല്ല എന്ന് തീരുമാനിച്ച വിവരം മാധ്യമങ്ങളിലൂടെ അറിയാന്‍ ഇടയായി അതില്‍ അമ്മ ഭാരവാഹികള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.

എന്നാല്‍ ഞാന്‍ മനസ്സാ വാചാ അറിയാത്തൊരു കേസിന്‍റെ കെണിയില്‍ പെടുത്തപ്പെട്ടിരിക്കുന്നതിനാല്‍ ഈ കേസില്‍ കേരളത്തിലെ പ്രേക്ഷകര്‍ക്കും, ജനങ്ങള്‍ക്കും മുന്നില്‍ എന്‍റെ നിരപരാധിത്വം തെളിയിക്കും വരെ ഒരു സംഘടനയുടേയും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

‘ഫിയോക്ക്’ എന്ന സംഘടനക്ക് ഇതേ സാഹചര്യത്തില്‍ എഴുതിയ കത്തില്‍ മുമ്പു് ഇത് ഞാന്‍ സൂചിപ്പിച്ചിരുന്നതാണ്. മലയാളസിനിമയിലെ ഒട്ടേറെ അഭിനേതാക്കള്‍ക്ക് ആശ്രയമായി നില്‍ക്കുന്ന അമ്മ എന്ന സംഘടനയെ എന്‍റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു.

അമ്മയുടെ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട്

ദിലീപ്
28/06/18
ആലുവ

Women in Cinema Collective (WCC)Association of Malayalam Movie Artists (AMMA)dileep
Comments (0)
Add Comment