ഡാമുകൾ തുറന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിൽ അതീവ ജാഗ്രത നിർദേശം

കനത്ത മഴയെ തുടർന്ന്  പത്തനംതിട്ട ജില്ലയിലെ ഡാമുകൾ തുറന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്താൻ എല്ലാ വകുപ്പുകൾക്കും ജില്ലാ ഭരണകൂടം നിർദേശം നൽകി. ജലനിരപ്പ് ഉയരാൻ സാധ്യത ഉള്ള  പ്രദേശങ്ങളിൽ ഇരുപത്തിനാല് മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്.

കാലവർഷം കനത്തതോടെ ജില്ലയിലെ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയതിനാൽ അതീവ ജാഗ്രത നിർദേശമാണ് പ്രദേശത്ത് നൽകിയിരിക്കുന്നത് . ആനത്തോടു ഡാമും പമ്പാ ഡാമും തുറന്നതിനാൽ ജലനിരപ്പ് ക്രമാതീതമായി  ഉയരാനും സാധ്യത നിലനിൽക്കുന്നു.  പമ്പാനദി കടന്നു പോകുന്ന നാല് താലൂക്കുകളിലെ എല്ലാ വില്ലേജ് ഓഫിസുകളിലും ജാഗ്രത നിർദേശം നൽകി കഴിഞ്ഞു. ഡാമുകൾ  തുറന്നതിനാൽ  നദികളിൽ മിക്കതും കരകവിഞ്ഞാണ്  ഒഴുകുന്നത്.

ജലനിരപ്പ് ക്രമതീതമായി ഉയരാൻ സാധ്യത ഉള്ളതിനാൽ അറൻമുള വള്ളസദ്യയ്‌ക്കെത്തുന്ന പള്ളിയോടങ്ങൾ ജലത്തിന്റെ അളവ് കുറയുന്നത് വരെ പമ്പാ നദീയിലൂടെ ഉള്ള യാത്ര ഒഴിവാക്കാനും നിർദേശം നൽകിയിട്ടുണ്ട്. അതേ സമയം കാലവർഷക്കെടുതി വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിൽ ദുരിതാശ്വാസത്തിനായി നൽകിയ നിവേദനം പുതുക്കി സമർപ്പിക്കാൻ കേന്ദ്ര സംഘം നിർദേശിച്ചിട്ടുണ്ട്.

https://www.youtube.com/watch?v=DJgCGK2Wv2U

pathanamthittaDisasterRain
Comments (0)
Add Comment