ജൂലൈ 20 മുതൽ അഖിലേന്ത്യാ ലോറി പണിമുടക്ക്

വിവിധ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യാ പണിമുടക്കിനൊരുങ്ങി  ജൂലൈ 10 മുതൽക്ക് ബുക്കിംഗ് സ്വീകരിക്കേണ്ടെന്നും തീരുമാനമുണ്ട്. ഇതോടെ കേരളം ഉൾപ്പെടുന്ന ഉപഭോക്തൃ സംസ്ഥാനങ്ങളെ ചരക്ക് വാഹന പണിമുടക്ക് പ്രതികൂലമായി ബാധിക്കും.

ഡീസൽ വിലവർധന പിൻവലിക്കുക, രാജ്യം മുഴുവൻ ഏകീകൃത വില നിശ്ചയിക്കുക, 3 മാസത്തിലൊരിക്കൽ മാത്രം വില ക്രമീകരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 20ന് രാവലെ 6മുതൽക്കാണ് പണിമുടക്ക്. എന്നാൽ 10-ാം തീയതി മുതൽ ബുക്കിംഗ് സ്വീകരിക്കേണ്ട എന്ന തീരുമാനമുള്ളതിനാൽ അന്നുമുതൽ രാജ്യത്ത് ചരക്കുനീക്കം നിലയ്ക്കുന്ന സാഹചര്യമുണ്ടാകും.

ആൾ ഇന്ത്യാ മോട്ടോർ ട്രാൻസ്‌പോർട് കോൺഗ്രസിന്റെ നേതൃത്വത്തിലാണ് രാജ്യവ്യാപകമായി ലോറിപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്താകമാനം 1 കോടിയോളം ലോറികളും കേരളത്തിൽ മാത്രം രണ്ടരലക്ഷം ലോറികളും അഖിലേന്ത്യാ പണിമുടക്കിൽ പങ്കെടുക്കുമെന്നും ലോറി ഉടമ ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.

ചരക്ക് ലോറികൾക്ക് പുറമെ, ടിപ്പർ ലോറികൾ, മിനി ലോറികൾ, കണ്ടെയ്‌നർ ലോറികൾ, പാചക വാതക ലോറികൾ തുടങ്ങിയവയും സമരത്തിൽ പങ്കെടുക്കും. ലോറി സമരം അവശ്യസാധനങ്ങളുടെ വിലവർധനവിന് കാരണമായേക്കും.

trucklorry strike
Comments (0)
Add Comment