ജി.എസ്.ടി ‘ആര്‍.എസ്.എസ് ടാക്സെ’ന്ന് പി ചിദംബരം

ജി.എസ്.ടി എന്നത് കച്ചവടക്കാർക്കും സാധാരണക്കാർക്കും മോശം വാക്കായി മാറിയെന്ന് മുൻ ധനമന്ത്രി പി ചിദംബരം. ജി.എസ്.ടി ഭേദഗതിക്ക് പാർലമെന്റിൽ കേന്ദ്ര സർക്കാർ തയാറാകണമെന്ന് ചിദംബരം ആവശ്യപ്പെട്ടു.

ബി.ജെ.പി സർക്കാർ നടപ്പാക്കിയത് യഥാർഥ ജി.എസ്.ടി അല്ലെന്നും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ മുന്നോട്ട് വെച്ച നിർദേശങ്ങൾ പോലും അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയാറായില്ലെന്നും ചിദംബരം വിമർശിച്ചു.

പെട്രോളിയം ഉൽപന്നങ്ങളെയും വൈദ്യുതിയേയും ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരണമെന്നും  18 ശതമാനത്തിന് മുകളിലുള്ള നികുതി സ്ലാബുകൾ ഒഴിവാക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു. ജി.എസ്.ടിയെ ആർ.എസ്.എസ് ടാക്സെന്ന് നാമകരണം ചെയ്യണമെന്ന് ചിദംബരം കളിയാക്കി. രാജ്യത്ത് ധനമന്ത്രിയില്ല, പ്രധാനമന്ത്രിയുടെ ഓഫീസാണ് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നതെന്നും അദേഹം കുറ്റപ്പെടുത്തി.

ജി.എസ്.ടി നടപ്പാക്കിയതിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചിദംബരം.

P. ChidambaramPM Narendra Modigst
Comments (0)
Add Comment