തീവ്രവാദം വളർത്തുന്നത് മുംസ്ലീങ്ങളുടെ മത ഗ്രന്ഥമായ ഖുറാനാണെന്ന് ബി.ജെ.പി എം.എൽ.എ രാജാ സിംഗ് ലോധ. മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തിയതിന് രാജക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
തെലുങ്കാനയിലെ ഗോഷാ മഹൽ മണ്ഡലത്തിൽ ബി.ജെ.പി എം.എൽ.എയായ ടി.ജി രാജാ സിംഗ് ലോധ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ മതവിദ്വേഷ പ്രസ്താവാന നടത്തിയത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഇഫ്താർ പാർട്ടി സംഘടിപ്പിക്കുന്നതിനെയും രാജാസിംഗ വിമർശിച്ചു.
തെലങ്കാനയിലെ നിയമസഭാ അംഗങ്ങൾ എല്ലാവരും ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കുന്നത് വോട്ട് എന്ന ലക്ഷ്യത്തോടെ മാത്രമാണ്. എന്നാൽ വോട്ടിന് വേണ്ടി മുസ്ലീങ്ങളെ പിൻതുണക്കേണ്ട ആവശ്യം തനിക്കില്ല.
ഖുറാൻ തീവ്രവാദത്തിന്റെ ഉറവിടമാണെന്നും, ഇഫ്താർ വിരുന്നിന്റെ പേരിൽ 66 കോടിയാണ് മുഖ്യമന്ത്രി ചിലവാക്കിയിരിക്കുന്നതെന്നും വികസനത്തെക്കാൾ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് നടക്കുന്നയെന്നും രാജാ സിംഗ ലോധ തന്റെ ട്വിറ്ററിൽ കുറിച്ചു.