കോവിഡ് 19 ദേശീയ ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നല്‍കും

ന്യൂഡൽഹി: കോവിഡ് 19നെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. രോഗം ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം കേന്ദ്ര ആഭ്യന്തരമന്ത്രാലയം സഹായധനം നൽകും. രാജ്യത്ത് ഇതുവരെ 83 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇവരിൽ പതിനേഴ് പേർ വിദേശികളാണ്.

അതേസമയം കോവിഡ് ബാധയെത്തുടർന്ന് രാജ്യത്ത് ഇതുവരെ രണ്ട് പേരാണ് മരണപ്പെട്ടത്. കൽബുർഗി സ്വദേശിയായ 76കാരനാണ് ആദ്യം മരണപ്പെട്ടത്. ഡൽഹി ജനക്പുരി സ്വദേശിനിയായ 69കാരിയുടേതായിരുന്നു രണ്ടാമത്തെ മരണം. റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ.

Comments (0)
Add Comment