കോവിഡ് ജാഗ്രത കാറ്റില്‍പ്പറത്തി സംസ്ഥാനത്ത് കള്ള് ഷാപ്പ് ലേലം

മലപ്പുറം: കോവിഡ് 19 ജാഗ്രത നിലനിൽക്കുന്നതിനിടെ സംസ്ഥാനത്ത് ഷാപ്പുകളുടെ പരസ്യവിൽപ്പന. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ലേലം നടക്കുന്നത്. പൊതുപരിപാടികളും ആള്‍ക്കൂട്ടങ്ങളും പാടില്ലെന്ന ഉത്തരവ് ലംഘിച്ചാണ് ലേലനടപടികള്‍.

മലപ്പുറത്ത് കളക്ടറുടെ അധ്യക്ഷതയിലാണ് ലേലം തുടരുന്നത്. ജില്ലയിലെ നൂറിലധികം കള്ള് ഷാപ്പുകളുടെ പ്രതിനിധികളും ഉദ്യോഗസ്ഥരും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. ജില്ലയില്‍ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന  ലേലം മാറ്റിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.  കണ്ണൂരില്‍ സ്പോര്‍ട്സ് കൗൺസിൽ ഹാളിലാണ് ലേലം നടക്കുന്നത്. നൂറിലേറെപേർ പങ്കെടുക്കുന്നു.

coronaCovid 19BidToddy Shop
Comments (0)
Add Comment