കൊറോണ; സൗദിയിൽ അവശേഷിക്കുന്ന ഉംറ തീര്‍ത്ഥാടകര്‍ ഉംറ കമ്പനികളുമായി ബന്ധപ്പെടണം: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്

ജിദ്ദ: ഇന്ത്യയിൽ നിന്ന്  ഉംറക്കെത്തിയവരിൽ  ആരെങ്കിലും സൗദിയിൽ അവശേഷിക്കുന്നുണ്ടെങ്കിൽ അവർ എത്രയും വേഗം അതാത് ഉംറ കമ്പനികളുമായി ബന്ധപ്പെടണമെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. കൊറോണ വ്യാപനം തടയുന്നതിന് വേണ്ടി ഇന്ത്യയിലേക്കുള്ള വിമാനം സർവീസ് നാളെ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് കോൺസുലേറ്റിന്‍റെ അറിയിപ്പ്. ഉംറ തീർത്ഥാടകർക്ക് വിമാനകമ്പനികളുമായും ബന്ധപ്പെടാമെന്ന് അധികൃതർ വ്യക്തമാക്കി.

ബന്ധപ്പെടേണ്ട നമ്പർ: 00966-554403023, 0122614093, 00966556122301(വാട്‌സാപ്പ്)

ഇ-മെയിൽ: vchaj.jeddah@mea.gov.in

 

 

 

Comments (0)
Add Comment