കുട്ടനാട് ദുരിതാശ്വാസ അവലോകനത്തിന് മുഖ്യമന്ത്രി ആലപ്പുഴയിൽ; കുട്ടനാട് സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധം ശക്തം

കുട്ടനാട് ദുരിതാശ്വാസ അവലോകനത്തിന് ആലപ്പുഴയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്തമേഖലയായ കുട്ടനാട് സന്ദർശിക്കാൻ തയ്യാറാകാത്തത് പ്രതിഷേധത്തിന് കാരണമാവുന്നു. പിണറായിയുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവലോകന യോഗം ബഹിഷ്‌ക്കരിക്കും.

കുട്ടനാട്ടിലെ പ്രളയ ദുരന്തപ്രദേശത്തേക്ക് മുഖ്യമന്ത്രി എത്തില്ല. രാവിലെ നടക്കുന്ന അവലോകന യോഗത്തിൽ മാത്രം പങ്കെടുക്കുന്ന പിണറായി ഉച്ചയോടെ തിരുവനന്തപുരത്തേക്ക് തിരികെ പോകും.മുഖ്യമന്ത്രി കുട്ടനാട് സന്ദർശിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവലോകന യോഗം ബഹിഷ്‌ക്കരിക്കും. ആലപ്പുഴ ജില്ലയിലെ മൂന്ന് മന്ത്രിമാരും കുട്ടനാട് എം എൽ എ യും ദിവസങ്ങളോളം ദുരിതബാധിത സ്ഥലങ്ങളിലേക്ക് തിരിഞ്ഞ് നോക്കിയിരുന്നില്ല. മാധ്യമങ്ങളിൽ വിമർശനം ഉയർന്നതിനെ തുടർന്നാണ് മന്ത്രിമാർ കുട്ടനാട്ടിലേക്ക് എത്തിയത്.കേന്ദ്ര മന്ത്രി കുട്ടനാട്ടിൽ എത്തിയപ്പോഴും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട റവന്യൂ മന്ത്രി കൂട്ട നാട്ടിൽ എത്തിയില്ല.

വിവിധ വകുപ്പുകളുടെ ഏകോപനത്തിന്‍റെ അപര്യാപ്തത ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പ്രകടവുമാണ് .ഉദ്യോഗസ്ഥർ തന്നിഷ്ടപ്രകാരം ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്നത് ഇപ്പോഴും തുടരുകയാണിവിടെ. ആലപ്പുഴയേയും ചങ്ങനാേേശ്ശരിയേയും ബന്ധിപ്പിക്കുന്ന എ.സി റോഡ് അടക്കം വെള്ളളത്തിൽ മുങ്ങിയിട്ട് ആഴ്ചകളായി.  പൊതുമരാമത്ത് മന്ത്രി ജി.സുധാകൻ ഇടക്കിടെ നടത്തുന്ന പ്രസ്ഥാവനകൾക്കപ്പുറം ഒരു ആശ്വാസ നടപടികയും കുട്ടനാട്ടിൽ ഫലപ്രദമായിട്ടില്ല.

കുട്ടനാട് ഇതുവരെ നേരിടാത്ത വിധത്തിൽ ദുരിതത്തിൽ കഴിയുമ്പൊഴും ഇവിടെ സന്ദർശനത്തിന് മടിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിക്ക് എതിരെ പ്രതിഷേധം ശക്തമാണ്.

pinarayi vijayankuttanadrelief camp
Comments (0)
Add Comment