കായംകുളത്ത് അമ്മയെ മര്‍ദിച്ചു കൊലപ്പെടുത്തി; മകന്‍ കസ്റ്റഡിയില്‍

ആലപ്പുഴ : കായംകുളത്ത് മകന്‍ അമ്മയെ മര്‍ദിച്ചു കൊലപ്പെടുത്തി. പുതുപ്പള്ളി മഹിളമുക്ക് പണിക്കശ്ശേരി ശാന്തമ്മ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ബ്രഹ്മദേവനെ കായംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്. ശാന്തമ്മയുടെ വീടിന് സമീപത്ത് ഒരു അമ്പലത്തില്‍ ഉത്സവം നടക്കുന്നുണ്ടായിരുന്നു. ഉത്സവ പറമ്പില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ശാന്തമ്മ നാട്ടുകാരില്‍ ചിലരുമായി വഴക്കിടുകയും ഇതിനെ തുടര്‍ന്ന് പ്രകോപിതനായ മകന്‍ അമ്മയെയും വിളിച്ച് വീട്ടിലേക്ക് പോവുകയുമായിരുന്നു. തുടര്‍ന്ന് മകന്‍ അമ്മയെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ശാന്തമ്മയുടെ വയറില്‍ അടിയേറ്റ തല്‍ക്ഷണം തന്നെ മരണപ്പെട്ടുവെന്നാണ്് പോലീസ് പറയുന്നത്. സംഭവത്തില്‍ മകന്‍ ബ്രഹ്മദേവനെ കായംകുളം പോലീസ് കസ്റ്റഡിയില്‍ എടുത്തു. കസ്റ്റഡിയിലുള്ള മകനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Comments (0)
Add Comment