കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒന്നിച്ച് നിന്ന് പോരാടണം

കരിപ്പൂർ വിമാനത്താവളത്തിന്‍റെ സംരക്ഷണത്തിനായി കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒന്നിച്ച് നിന്ന് പോരാടണമെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. ഈ മാസം 18 ന് എം പി മാരുടെ സംഘം വ്യോമയാന മന്ത്രിയെ കാണുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കരിപ്പൂർ വിമാനത്താവള അവഗണനക്കെതിരെ എം കെ രാഘവൻ എം പിയുടെ നേതൃത്വത്തിൽ കോഴിക്കോട് നടക്കുന്ന ഉപവാസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://www.youtube.com/watch?v=GGLdSPQCs8Q

karipur airportPK Kunjalikkutty
Comments (0)
Add Comment