ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യയുടെ പി.വി സിന്ധു ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ ജപ്പാന്റെ ലോക രണ്ടാം നമ്പർ താരം അകാനെ യമാഗൂച്ചിയെ തോൽപിച്ചാണ് സിന്ധു ഫൈനലിലേക്ക് പ്രവേശിച്ചത്. 21-17, 15-21, 21-10 എന്ന സ്‌കോറിനാണ് സിന്ധു ജപ്പാൻ താരത്തെ പരാജയപ്പെടുത്തിയത്.
അതേസമയം സെമിയിൽ സൈനാ നെഹ്‌വാൾ പരാജയപ്പെട്ടു.
തായ്പേയി താരം തായ് സ്യുയിങ്ങാണ് നേരിട്ടുള്ള സെറ്റുകൾക്ക് സൈനയെ പരാജയപ്പെടുത്തിയത്. ഇതോടെ സൈനക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തായ്‌ലൻഡുകാരിയും ലോക നാലാം റാങ്കുകാരിയുമായ രചനോക് ഇന്തനോണിനെ പരാജയപ്പെടുത്തിയായിരുന്നു സൈന സെമിയിലെത്തിയത്.
7 സ്വർണം 10 വെള്ളി 20 വെങ്കലം ഉൾപ്പടെ 37 മെഡലുകളുമായി നിലവിൽ ഇന്ത്യ ഒമ്പതാം സ്ഥാനത്താണ്.
നേരത്തെ സിന്ധു ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പിലും വെള്ളി നേടിയ സിന്ധു ലോക പതിനൊന്നാം റാങ്കുകാരി തായ്‌ലൻഡിന്‍റെ നിച്ചോൺ ജിന്ദാപോളിനെയാണ് പരാജയപ്പെടുത്തിയായിരുന്നു സെമിയിലെത്തിയത്. സ്‌കോർ: 21-11, 16-21, 21-14.
മൂന്ന് ഗെയിം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് സിന്ധു വിജയിച്ചത്. ആദ്യ ഗെയിം 21-11ന് സിന്ധു നേടി. എന്നാൽ രണ്ടാം ഗെയിമിൽ തിരിച്ചുവന്ന തായ്‌ലൻഡ് താരം 21-16ന് ഗെയിം വിജയിച്ച് മത്സരം നിർണായകമായ മൂന്നാം ഗെയിമിലെത്തിച്ചു. എന്നാൽ 22 മിനിറ്റിനുള്ളിൽ 21-14ന് മൂന്നാം ഗെയിമും സെമി ടിക്കറ്റും സിന്ധു നേടിയെടുത്തു.
യമാഗുച്ചി അകാനെയും ചെൻ യുഫേയും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാകും സിന്ധു സെമിയിൽ നേരിടുക.
ഇരുവരും മെഡല്‍ നേടിയതോടെ അത് ചരിത്രത്തിന്റെ ഭാഗമാകുകയും ചെയ്തു. 1982-ൽ സയ്യിദ് മോദിക്ക് ശേഷം ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യ നേടുന്ന മെഡലുകളാണിത്.