ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 107 റൺസിൽ അവസാനിച്ചു; ആൻഡേഴ്‌സൺ 5 വിക്കറ്റ്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 107 റൺസിൽ അവസാനിച്ചു. മഴ മൂലം ഉപേക്ഷിക്കപ്പെട്ട ആദ്യദിനത്തിനു ശേഷം, രണ്ടാം ദിനം ടോസ് ലഭിച്ച ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ജെയിംസ് ആൻഡേഴ്‌സൺ 5 വിക്കറ്റുകൾ നേടി.

മഴ മൂലം ആദ്യ ദിവസം പൂർണ്ണമായും നഷ്ടമായ ശേഷം രണ്ടാം ദിവസവും ഏറിയ പങ്കും മഴ മൂലം കളി നടക്കാതിരിക്കുകയായിരുന്നു. ആദ്യം മഴ തടസ്സം സൃഷ്ടിക്കുമ്‌ബോൾ ഇന്ത്യ 15/3 എന്ന നിലയായിരുന്നു.

വൈകുന്നേരത്തോടടുത്ത് വീണ്ടും മത്സരം പുനരാരംഭിച്ചപ്പോൾ വിരാട് കോഹ്‌ലിയും അജിങ്ക്യ രഹാനെയും ചേർന്ന്   രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

എന്നാൽ ക്രിസ് വോക്‌സ് പന്തെറിയാൻ എത്തിയതോടെ ഇംഗ്ലണ്ട് വീണ്ടും മത്സരത്തിൽ പിടിമുറുക്കി. നാലാം വിക്കറ്റിൽ 34 റൺസ് കൂട്ടി ചേർത്ത ശേഷം കോഹ്‌ലിയെ പുറത്താക്കിയ വോക്‌സ് ഹാർദ്ദിക് പാണ്ഡ്യയെയും(11) പുറത്താക്കി. ദിനേശ് കാർത്തിക്കിന്റെ വിക്കറ്റ് സാം കറൻ സ്വന്തമാക്കി.
ഏഴാം വിക്കറ്റിൽ രഹാനെയും അശ്വിനും ചേർന്ന് 22 റൺസ് നേടിയെങ്കിലും രഹാനെയുടെ ചെറുത്ത് നില്പ് ആൻഡേഴ്‌സൺ അവസാനിപ്പിച്ചു. കുൽദീപ്(0) യാദവിനെ ആൻഡേഴ്‌സൺ പുറത്താക്കുമ്‌ബോൾ ഇന്ത്യയുടെ സ്‌കോർ 96 റൺസ്. അതേ സ്‌കോറിൽ തൊട്ടടുത്ത ഓവറിൽ അശ്വിനെ പുറത്താക്കി ബ്രോഡ് ഇന്ത്യയ്ക്ക് തിരിച്ചടി നൽകി.

ഒരു ഘട്ടത്തിൽ നൂറ് റൺസ് ഇന്ത്യ കടക്കില്ലെന്നാണ് കരുതിയതെങ്കിലും മുഹമ്മദ് ഷമി തുടരെ നേടിയ ബൗണ്ടറികളുടെ സഹായത്തോടെ ഇന്ത്യ നൂറ് കടന്നു. അടുത്ത ഓവറിൽ ഇഷാന്തിനെ വിക്കറ്റിനു മുന്നിൽ കുടുക്കി ആൻഡേഴ്‌സൺ തന്റെ അഞ്ചാം വിക്കറ്റും സ്വന്തമാക്കി.

cricketIndia vs England
Comments (0)
Add Comment