ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ രമേശ് ചെന്നിത്തല സന്ദർശിച്ചു

ജലനിരപ്പ് ഉയർന്നതിനെതുടർന്ന തുറന്നുവിടാനൊരുങ്ങുന്ന ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. ഡാം തുറന്നു വിടുമ്പോൾ നാശനഷ്ടടങ്ങൾ ഉണ്ടാകാനിടയുള്ള ചെറുതോണി പാലം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ചെത്തിത്തല സന്ദർശനം നടത്തി. ജനങ്ങൾ അശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് 2390 അടി പിന്നിട്ട സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അണക്കെട്ടുകൾ സന്ദർശിക്കുവാനെത്തിയത്. ഡാം തുറന്നു വിട്ടാൽ ആദ്യം വെള്ളം ഒഴുകിയെത്തുന്ന ചെറുതോണി ടൗണും സമീപത്തെ പാലവും രമേശ് ചെന്നിത്തല സന്ദർശിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

യു.ഡി.എഫ് നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതികൾ ജനങ്ങളുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങൾ ജില്ലാ ഭരണകൂടത്തെ അറിയിക്കും. മഴയുടെ അളവും ഡാമിലേക്കുള്ള നീരൊഴുക്കിന്റെ അളവും അനുസരിച്ച് മാത്രമെ തീരുമാനങ്ങൾ ഉണ്ടാകൂ. ഇന്ന് വൈകിട്ട് ഈ മേഖലയിലെ ജനപ്രതിനിധികളുടെ യോഗം ജില്ലാ കളക്ടർ വിളിച്ചിട്ടുണ്ട്. 12 ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചാൽ താഴ്വാരത്തുള്ള ആയിരത്തോളം ആളുകളെ മാറ്റിപ്പാർപ്പിക്കുന്ന തിനുള്ള ഒരുക്കങ്ങളും നടന്നു വരുന്നു. ദുരന്തനിവാരണ സേനയുടെ ഒരു യൂണിറ്റ് ഇടുക്കിയിൽ ക്യാമ്പ് ചെയ്യുകയാണ്.

https://www.youtube.com/watch?v=RTIeMm9eMoc

Cheruthoniidukki arch damOrange Alert
Comments (0)
Add Comment