മലപ്പുറം എടവശണ്ണ ചാത്തലൂരിൽ കരിങ്കൽ ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഉരുൾപൊട്ടിയ പ്രദേശത്ത് പ്രവർത്തിക്കുന്ന ക്വാറിക്കു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയാണ് പ്രദേശവാസികൾ പ്രതിഷേധിച്ചത്.
കനത്ത മഴയിൽ ഉരുൾപൊട്ടിയ ഇടവണ്ണയിലാണ് കരിങ്കൽ ക്വാറി ഭീഷണി ഉയർത്തിയത്. അപകടഭീതി ഉണ്ടായിട്ടും ക്വാറിയുടെ പ്രവർത്തനം തുടരുകയായിരുന്നു. ഇതിനെതിരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. രണ്ട് യുവാക്കൾ ക്വാറിക്കു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഇവരെ താഴെയിറക്കാൻ പോലീസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രശ്‌നം ശ്രദ്ധയിൽ പെട്ടതോടെ കലക്ടർ ക്വാറിയുടെ പ്രവർത്തനം താൽക്കാലികമായി നുർത്തിവക്കാൻ ഉത്തരവിടുകയായിരുന്നു. മൂന്നു ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആർ.ഡി.ഒക്ക് കലക്ടർ നിർദേശം നൽകി.ഏറനാട്, കൊണ്ടോട്ടി, നിലമ്പൂർ മേഖലയിലെ മുഴുവൻ ക്വാറികളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവക്കാനും കലക്ടർ ഉത്തരവു നൽകിയിട്ടുണ്ട്. ഇതോടെയാണ് നാട്ടുകാരുടെ പ്രതിഷേധം അവസാനിപ്പിച്ചത്.
https://www.youtube.com/watch?v=D36Bl1tq_6w