Video | ആംഗ്ലോ ഇന്ത്യന്‍ സംവരണം നിർത്തലാക്കിയ നടപടി ഏകപക്ഷീയം ; വസ്തുതാപരമായ പഠനം നടത്തിയില്ലെന്നും ഹൈബി ഈഡന്‍ എം.പി

ലോക്സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണം നിര്‍ത്തലാക്കിയ കേന്ദ്രസർക്കാര്‍ നടപടി ഏകപക്ഷീയമെന്ന് ഹൈബി ഈഡന്‍ എം.പി. ആംഗ്ലോ ഇന്ത്യക്കാരുടെ നിലവിലെ സാമ്പത്തിക സാമൂഹിക അവസ്ഥയെക്കുറിച്ച് വസ്തുതാപരമായ പഠനം നടത്താതെയാണ് സംവരണം നിർത്തലാക്കിയതെന്നും ഹൈബി ഈഡന്‍ ലോക്സഭയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വിശദമായ പഠനത്തിന് കമ്മിറ്റിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2013 ല്‍ സംയുക്ത പാര്‍ലമെന്‍ററി സംഘം അഞ്ച് സംസ്ഥാനങ്ങള്‍ സന്ദർശിച്ച് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത് ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിന്‍റെ സാമ്പത്തിക-സാമൂഹിക പശ്ചാത്തലങ്ങള്‍ക്ക് പുരോഗതി ഉണ്ടായിട്ടില്ലെന്നും സംവരണം തുടരണമെന്നുമാണ്. രാജ്യത്താകെ 296 ആംഗ്ലോ ഇന്ത്യന്‍സ് മാത്രമാണുള്ളതെന്ന മന്ത്രിയുടെ പ്രസ്താവന സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും എറണാകുളം മണ്ഡലത്തില്‍ മാത്രം 20,000 ലേറെ ആംഗ്ലോ ഇന്ത്യന്‍സ് ഉണ്ടെന്നും ഹൈബി ഈഡന്‍ സഭയില്‍ വ്യക്തമാക്കി.

പിന്നാക്ക സമുദായങ്ങളോടുള്ള സർക്കാർ സമീപനം വ്യക്തമാക്കുന്നതാണ് സംവരണം അവസാനിപ്പിക്കാനുള്ള നീക്കം. ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിന്‍റെ ജീവിത നിലവാരം മെച്ചപ്പെട്ടെന്ന കണ്ടെത്തല്‍ വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തിലല്ലെന്നും ഹൈബി ഈഡന്‍ പറഞ്ഞു. ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കണമെന്നും പട്ടിക ജാതി വിഭാഗത്തിനുള്ള സംവരണം പോലെ തന്നെ ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിന്‍റെ സംവരണവും നിലനിർത്തണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു.

https://www.facebook.com/JaihindNewsChannel/videos/2633937403353192/

Hibi EdenAnglo Indians
Comments (0)
Add Comment