അർജന്‍റീന തോറ്റ വിഷമത്തിൽ പുഴയിൽ ചാടിയ ദീനുവിന്‍റെ മൃതദേഹം കണ്ടെത്തി

ലോകകപ്പ് ഫുട്‌ബോളിൽ അർജന്റീന തോറ്റ വിഷമത്തിൽ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറ്റുമാനൂർ കൊറ്റത്തിൽ അലക്‌സാണ്ടറുടെ മകൻ ദീനുവിന്റെ മൃതദേഹമാണ് കോട്ടയം ഇല്ലിക്കലിൽ നിന്ന് കണ്ടെത്തിയത്.

വെള്ളി പുലർച്ചെ മുതലാണ് ദീനുവിനെ കാണാതായത്. ദീനുവിന്റെ ഫോൺ അറുമാനൂർ കടവിൽ നിന്ന് ലഭിച്ചതിനെത്തുടർന്ന് ഇന്നലെ എട്ടു മണിക്കൂറോളം അഗ്നിശമന സേനയുടെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മീനച്ചിലാറ്റിൽ തിരച്ചിൽ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം അന്വേഷണത്തിനെത്തിയ പോലീസ് നായ ആറുമാനൂർ കടവിലേക്കു തന്നെ രണ്ടു വട്ടവും മണം പിടിച്ച് ഓടിയതിനാലാണ് ആറ്റിൽ പ്രധാനമായും തിരച്ചിൽ നടത്തിയത്.

കാണാതാകുമ്പോൾ ദീനുവിന്റ ഫോൺ സ്വിച്ച് ഓഫ ചെയ്ത നിലയിലായിരുന്നു. ഇതാണ് സൈബർ സെല്ലിന്റെ സഹായമുൾപ്പെടെ അന്വേഷണത്തിൽ ഉൾപ്പെടുത്തിയത്. ലോകകപ്പിൽ അർജന്റീന കഴിഞ്ഞ
ദിവസം തോറ്റതിനെ തുടർന്നാണ് ദീനുവിനെ കാണാതായത്. കടുത്ത മെസ്സി ആരാധകൻ കൂടിയായ ദീനുവിന്റെ പുസ്തകങ്ങളിലെല്ലാം അർജന്റെ#ീനയെക്കുറിച്ചും മെസ്സിയെക്കുറിച്ചുമുള്ള കുറിപ്പുകൾ കണ്ടെത്തിയിരുന്നു. ദീനുവിനെ കാണാതായതിനെത്തുടർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ദീനുവിന്റഎ വീട് സന്ദർശിച്ചിരുന്നു.

fifa world cup footballargentinaKottayamIllickalFootbal FanMessiDeenu
Comments (0)
Add Comment