ഹൈദരാബാദില്‍ ബോട്ട് മുങ്ങി 10 പേരെ കാണാതായി

ബോട്ട് മുങ്ങി  കാണാതായവര്‍ക്കായി തെരച്ചില്‍ നടത്തുന്നവര്‍

ഹൈദരാബാദിലെ ഗൌതമി നദിയില്‍ ബോട്ട് മുങ്ങി പത്ത് പേരെ കാണാതായി. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലാണ് അപകടം ഉണ്ടായത്.

അപകടത്തിൽപ്പെട്ട ബോട്ടിൽ 40 യാത്രക്കാരാണ് ഉണ്ടായിരുന്നെനാണ് നിഗമനം. ഇവരിൽ ഏറെയും വിദ്യാർഥികൾ ആയിരുന്നുവെന്നാണ് റിപ്പോർട്ട്.

https://www.youtube.com/watch?v=AdPL6ScuSEQ

ഗൗതമി നദിയിൽ നിർമാണം പുരോഗമിക്കുന്ന പാലത്തിൻറെ തൂണിൽ ഇടിച്ചായിരുന്നു അപകം. അപകടത്തിൽപ്പെട്ട ബോട്ടിലെ യാത്രക്കാരിലെ നിരവധിപേരെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷപെടുത്തി. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന പോലീസും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം തുടരുകയാണ്.

നദിയില്‍ അടിയൊഴുക്ക് കൂടുതലായതിനാൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാണ് . ഉന്നത ഉദ്യോഗസ്ഥരോട് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിർദേശിച്ചു.

gautami riverboat capsize
Comments (0)
Add Comment