സർക്കാരുകളെ അട്ടിമറിക്കാനുള്ള തിരക്കിൽ ആഗോളതലത്തിൽ ഇന്ധനവിലയിലെ കുറവ് അറിഞ്ഞില്ല; മോദിയെ പരിഹസിച്ച് രാഹുൽ

Jaihind News Bureau
Wednesday, March 11, 2020

 

ന്യൂഡൽഹി: മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ വീഴ്ത്താനുള്ള തിരക്കിനിടയിൽ ആഗോള വിപണിയിൽ ഇന്ധനവിലയിലുണ്ടായ കുറവ് മോദി സർക്കാർ അറിഞ്ഞില്ലെന്ന് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരിഹാസം.

ആഗോള വിപണിയിൽ ഇന്ധനവിലയിലുണ്ടായ കുറവിന്‍റെ ഗുണം ഇന്ത്യക്കാർക്ക് ലഭിക്കാനായി പെട്രോൾ 60 രൂപയിൽ താഴെയാക്കണമെന്നും ഇതിലൂടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു.