സ്ത്രീ സുരക്ഷ സംബന്ധിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം

Jaihind News Bureau
Wednesday, February 12, 2020

സ്ത്രീ സുരക്ഷ സംബന്ധിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. സിപിഎമ്മുകാർ ഉൾപ്പെട്ട കേസുകൾ വനിതാ കമ്മീഷൻ മാറ്റിവെക്കുന്നുവെന്ന് ഷാനിമോൾ ഉസ്മാൻ. ഷാനി മോൾക്ക് കുശുമ്പെന്ന് മുഖ്യമന്ത്രി ആക്ഷേപിച്ചു. വാളയാർ കേസ് എന്തുകൊണ്ട് സി ബി ഐയ്ക്ക് വിടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. കുറ്റവാളികളെ സംരക്ഷിക്കുന്ന സർക്കാർ നീതി നിർവ്വഹണത്തിൽ പരാജയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.