സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിയുടെ ഓഫീസ് മോടി പിടിപ്പിക്കാന്‍ ലക്ഷങ്ങള്‍; ജീവനക്കാര്‍ക്ക് ഡി.എ കുടിശ്ശിക നല്‍കാനില്ലാത്ത നാട്ടില്‍ പിണറായിയുടെ ധൂര്‍ത്ത്

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫീസുകളും അതിനോട് ചേർന്ന മുറികളും മോടി പിടിപ്പിക്കാൻ ചിലവഴിക്കുന്നത് ലക്ഷങ്ങൾ. സാമ്പത്തിക നില ഭദ്രമല്ലാത്തതിനാൽ ജീവനക്കാരുടെ ഡി.എ കുടിശിഖ ഇപ്പോൾ നൽകാനാവില്ലെന്ന് വ്യക്തമാക്കി ഉത്തരവിറക്കിയതിന് പിന്നാലെയാണ് ലക്ഷങ്ങൾ ചെലവഴിച്ചുള്ള ധൂർത്തിന് സർക്കാർ അനുമതി നൽകിയിട്ടുള്ളത്

മുഖ്യമന്ത്രി പിണറായി വിജയന്റെയും ചീഫ് സെക്രട്ടറി ടോം ജോസിന്റെയും സെക്രട്ടേറിയറ്റലെ നോർത്ത് ബ്ലോക്കിലുള്ള മൂന്നാം നിലയിലെ ഓഫീസും പരിസരവും മോടി പിടിപ്പിക്കാനാണ് സർക്കാർ ലക്ഷങ്ങൾ പൊടിച്ച് ധൂർത്തടിക്കുന്നത്. ആകെ 609 5000 രൂപയാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസ് നവീകരണത്തിന് അനുവദിച്ചിട്ടുള്ളത്. ഇതിൽ മരാമത്ത് ജോലികൾക്കായി 47 85000 രൂപയും വൈദ്യുതീകരണ ജോലികൾക്കായി | 310000 രൂപയുമാണ് ചില വഴിക്കുക. നിലവിൽ ചീഫ് സെക്രട്ടറി യോഗം ചേരുന്ന മുറിക്ക് അടുത്തായുള്ള സന്ദർശക കേന്ദ്രത്തിൽ വൈദ്യുതീകരണ ജോലികൾക്കായി 683000 രൂപയും ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മാറ്റി സ്ഥാപിക്കാൻ 32700 രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമേ ഓഫീസിന്റെ മുൻവശത്തെ ഇടനാഴിയിൽ ഭിത്തി മോടിപിടിപ്പിക്കാൻ 624000 രൂപയും അനുവദിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെ ഇടനാഴിയുടെ മോടി കൂട്ടാൻ 1248000 രൂപയാണ് നൽകിയിട്ടുള്ളത്. ഇതിൽ
മരാമത്ത് ജോലികൾക്കായി 848000 രൂപയും വൈദ്യുതീകരണത്തിനായി നാല് ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനിടെയാണ് സർക്കാരിന്റെ അതിരു കടന്ന ധൂർത്ത് വീണ്ടും പ്രകടമാവുന്നത്. സാമ്പത്തിക നില ഭദ്രമല്ലെന്ന കാരണം പറഞ്ഞ് സർക്കാർ ജീവനക്കാരുടെ ഡി.എ കുടിശിഖ ഏപ്രിലിലെ ശമ്പളത്തിനൊപ്പം നൽകാൻ തയ്യാറാകത്ത സർക്കാരാണ് ലക്ഷങ്ങൾ പൊടിച്ച് മുറികളുടെ നവീകരണം നടത്തുന്നത്.

https://youtu.be/k6jB7MFf0-w

 

pinarayi vijayankeralamchief minister
Comments (0)
Add Comment