സര്‍ക്കാരിന് പ്രതിബദ്ധത കഞ്ചാവു വില്പനക്കാരോട്..? ജനം ആരെ സമീപിക്കുമെന്ന് കെ സുധാകരന്‍

Jaihind News Bureau
Friday, March 14, 2025

കേരളം മദ്യത്തിന്റെയും മയക്ക് മരുന്നിന്റെയും നാടായി മാറിയെന്ന് കെ പി സി സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കേരളത്തിലെമയക്കു മരുന്നു വ്യാപാരത്തിന് ഒത്താശ ചെയ്യുകയാണ് എസ് എഫ് ഐ നേതാക്കളെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന് ലഹരി മാഫിയകളോടാണ് പ്രതിബദ്ധത. കര്‍ശനമായ നടപടികളാണ് ആവശ്യം. പക്ഷേ ഇത് ആരോടാണ് പറയേണ്ടത്.. ? ചെയ്യേണ്ടവര്‍ അതു ചെയ്യുന്നില്ല. കളമശ്ശേരി ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ അറസ്റ്റ് ചെയ്തവരെ ജാമ്യത്തില്‍ വിട്ടത് ശരിയായില്ലെന്നും കെ സുധാകരന്‍ പറഞ്ഞു . ലഹരിക്കും അക്രമത്തിനും എതിരെ മഹിളാ കോണ്‍ഗ്രസ്സ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ഉപവാസം ഉദ്്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്എഫ്‌ഐ നേതാവ് മയക്കുമരുന്നുമായി പിടിയിലായിരിക്കുന്നു. മയക്ക് മരുന്ന് വ്യാപനത്തിന് എസ് എഫ് ഐ നേതാക്കള്‍ ഒത്താശ ചെയ്യുകയാണ്. കര്‍ശനമായ നടപടികളാണ് ആവശ്യം. പക്ഷേ, അത് ആരോടാണ് പറയേണ്ടത് ? കള്ളും കഞ്ചാവും അടിച്ചു നടക്കുന്നവന്‍ വിദ്യാര്‍ത്ഥിയാണോ? അവരെ വിദ്യാര്‍ത്ഥികള്‍ എന്ന് പറയാനാവില്ല. കഞ്ചാവ് വില്പനക്കാരോടാണ് സര്‍ക്കാരിന് പ്രതിബദ്ധത. കര്‍ശനമായ നടപടികളാണ് ആവശ്യം. പക്ഷേ ഏത് പൊട്ടനോടാണ് പറയേണ്ടത് ?