സമ്പദ് വ്യവസ്ഥ കൊറോണ വൈറസിന്‍റെ പിടിയിൽ, ധനമന്ത്രിയും പ്രധാനമന്ത്രിയും നിശബ്ദത പാലിക്കുന്നു; രൂക്ഷവിമർശനവുമായി കോൺഗ്രസ്‌

Jaihind News Bureau
Thursday, March 12, 2020

ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ കൊറോണ വൈറസിന്‍റെ പിടിയിലാണെന്നും എന്നിട്ടും ധനമന്ത്രിയും പ്രധാനമന്ത്രിയും നിശബ്ദത പാലിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. സെൻസെക്‌സ് 2,700 പോയിന്റ് തകർന്നത് 11 ലക്ഷം നിക്ഷേപകർക്ക് തിരിച്ചടിയായിരിക്കുകയാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.

ഓഹരി വിപണിയിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപമുള്ളവർ കടുത്ത നഷ്ടം നേരിട്ടുകൊണ്ടിരിക്കുകയാണ്. 72 മണിക്കൂറുകൊണ്ട് ചെറുകിട, ഇടത്തരം നിക്ഷേപകർക്ക് നഷ്ടമായത് 18 ലക്ഷം രൂപയാണ്. ശമ്പളക്കാരുടേയും നിക്ഷേപകരുടേയും പണമാണിതെന്നും സുർജേവാല പറഞ്ഞു.