സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ആകെ മരണം 16 ആയി

Jaihind News Bureau
Sunday, June 7, 2020

 

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തൃശൂര്‍ എങ്ങണ്ടിയൂര്‍ സ്വദേശിയായ 87കാരനാണ്  മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. ശ്വാസ തടസത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാളെ മെഡിക്കൽ കോളജിൽ എത്തിച്ച ഉടനെയായിരുന്നു മരണം. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം 40 പേർ നിരീക്ഷണത്തിലാണ്.