സംസ്ഥാനം പ്രളയക്കെടുതിയിൽനിന്ന് കരകയറുന്നു; പത്തനംതിട്ടയിലും തൃശൂരും കോട്ടയത്തിന്‍റെ പടിഞ്ഞാറൻ മേഖലകളിലും സ്ഥിതി രൂക്ഷമായി തുടരുന്നു

സംസ്ഥാനം പ്രളയക്കെടുതിയിൽനിന്ന് കരകയറുന്നു. രക്ഷാ പ്രവർത്തനം ധ്രുതഗതിയിൽ പുരോഗമിക്കുകയാണ്. മഴയ്ക്ക് ശക്തി കുറഞ്ഞു.  എല്ലാ ജില്ലകളിലെയും റെഡ് അലേർട്ട് പിൻവലിച്ചു. മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗം നാളെ ചേരും.

മഴ മാറിനില്‍ക്കുകയാണെങ്കിലും വെള്ളം പൂര്‍ണ്ണമായും ഇറങ്ങിയിട്ടില്ലാത്ത  ചെങ്ങന്നൂരിലും വെൺമണിയിലും രക്ഷകാത്ത് ആയിരങ്ങളാണ് ഇപ്പോഴും ഉള്ളത്. ചെങ്ങന്നൂരിൽ രണ്ട് ദിവസം കൂടി രക്ഷാദൗത്യം തുടരേണ്ടിവരും. തൃശൂരും കോട്ടയത്തിന്‍റെ പടിഞ്ഞാറൻ മേഖലകളിലും സ്ഥിതി രൂക്ഷമായി തുടരുന്നു. ആനത്തോട് ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. പമ്പാതീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം.

പത്തനംതിട്ടയിലും സ്ഥിതി ഇപ്പോഴും രൂക്ഷമാണ്. ആറൻമുള ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇപ്പോഴും രക്ഷാ പ്രവർത്തനങ്ങൾ തുടരുന്നു.

TrissurkeralaFloodKottayamChengannurpathanamthitta
Comments (0)
Add Comment