ശബരിമല : ദേവസ്വം ബോർഡ് അധികൃതർ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് അധികൃതർ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് കുടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി യമുള്ള ചർച്ചക്ക് ശേഷമായിരിക്കും സുപ്രീം കോടതിയിൽ സ്വീകരിക്കേണ്ട നിലപാട് സംബസിച്ച് ദേവസ്വം ബോർഡ് അന്തിമ തീരുമാനമെടക്കുക.

യു.എ.. ഇ സന്ദർശനം കഴിഞ്ഞ ഇന്ന് പുലർച്ചെ തലസ്ഥാനത്ത് മടങ്ങി എത്തിയിട്ടുണ്ട്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചർച്ച ചെയ്ത തയ്യാറാറക്കിയ റിപ്പോർട്ട് ബോർഡ് പ്രസിഡൻറ് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തേക്കും. വിധി നടപ്പാക്കുന്നതിന് കുടുതൽ സാവകാശം തേടുന്നതാണ് ഉചിതമെന്ന നിയമോപദേശമാണ് നിയമ വിദഗധർ നൽകിയിരിക്കുന്നത്. യുവതീ പ്രവേശനം നടപ്പാക്കാൻ ശ്രമച്ചതിനെ തുടർന്നുണ്ടായ സംഘർഷാവസ്ഥ വിശ്വാസികളുടെ ഭാഗത്ത് നിന്നുണ്ടായ പ്രതിഷേധം തന്ത്രിമാരുടെയും പന്തളം കൊട്ടാരത്തിന്റെയും എതിർപ്പ് പ്രളയ ദുരന്തത്തിൽ തകർന പമ്പയുടെ അവസഥ തുടങ്ങിയവ റിപ്പോർട്ടിൽ ഉണ്ടാകും.

സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകുന്നതിനൊപ്പം ഹൈക്കോടതിയിലും റിപ്പോർട്ട് നൽകും. അതേ സമയം, ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡ് ഇതു വരെ സമീപിച്ചിട്ടില്ലെന്ന് ബോർഡിന് വേണ്ടി ഹാജരാകുന്ന മനു അഭിഷേക് സിംഗ്‌വി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രിം കോടതിയിൽ റിപ്പോർട്ട് നൽകുന്നതിന് മുമ്പ മനു അഭിഷേക് സിംഗ് വി യുമായി ചർച്ച നടത്തുമെന്ന് ബോർഡ് പ്രസിഡന്‍റ് പറഞ്ഞിരുന്നങ്കെലും ഇതു വരെ ചർച്ച നടത്തിയിട്ടില്ല. ബോർഡിന്റെ നിസ്സഹായതയും സമർദവും പ്രസിഡന്‍റ് എം പത്മകുമാർ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ബോധിപ്പിച്ചിരുന്നു. കോടിയേരിയുടെ നിർദേശപ്രകാരമാണ് ബോർഡ് പ്രസിഡന്റ് മുഖ്യമന്ത്രിയെ കാണുന്നത്.

SabarimalaCM Pinarayi Vijayantravancore devaswom board
Comments (0)
Add Comment