വിജയ് ചിത്രം ‘ലിയോ’ബുക്കിങ് ആരംഭിച്ചു; ​ഗംഭീര പ്രതികരണം

Jaihind Webdesk
Sunday, October 15, 2023

കേരളത്തിൽ ലിയോ ബുക്കിങ് ആരംഭിച്ചു. വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രത്തിന്റെ ബുക്കിങ്ങിന് ആദ്യ മണിക്കൂറുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ഓഫ് ലെെൻ ബുക്കിങ്ങിലും ചിത്രത്തിന് നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഒട്ടുമിക്കയിടങ്ങളിലും ടിക്കറ്റ് പെട്ടെന്ന് തന്നെ വിറ്റുതീർന്നു. ലിയോയുടെ ആദ്യ പ്രദർശനം കേരളത്തില്‍ ഒക്ടോബര്‍ 19ന് പുലര്‍ച്ചെ നാല് മണി മുതല്‍ അരംഭിക്കും. എന്നാല്‍ തമിഴ്നാട്ടില്‍ ഒൻപത് മണിക്കാകും ആദ്യ ഷോ.
ഇതോടെ കേരള- തമിഴ്നാട് അതിര്‍ത്തിയിലെ തിയേറ്ററുകളില്‍ വലിയ തിരക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്. പാലക്കാട്, ഇടുക്കി, കൊല്ലം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ തമിഴ്നാട്ടിൽനിന്നുള്ള ആരാധകർ പുലർച്ചെയുള്ള ഷോ കാണാൻ എത്തിയേക്കും.