റോഡിൽ വിള്ളൽ ; തെന്മല മുതൽ ആര്യങ്കാവ് വരെ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

Jaihind News Bureau
Friday, August 3, 2018

റോഡിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് കൊല്ലം – തിരുമംഗലം ദേശീയ പാതയിൽ തെന്മല മുതൽ ആര്യങ്കാവ് വരെയുള്ള ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കഴുതുരുട്ടി പതിമൂന്ന് കണ്ണറപ്പാലത്തിന് സമീപത്തായാണ് പാതയിൽ വിള്ളൽ കണ്ടെത്തിയത്. നിയന്ത്രണം ഏർപ്പെടുത്തിയതോടെ തമിഴ്‌നാട്ടിലെ പുളിയറ ചെക്ക്‌പോസ്റ്റു വഴി ചരക്ക് വാഹനങ്ങൾ ഒന്നും തന്നെ കടത്തി വിടുന്നില്ല.