മോദി സര്‍ക്കാര്‍ യുവാക്കളെ വഞ്ചിക്കുന്നു : രാഹുൽ ഗാന്ധി

Jaihind News Bureau
Wednesday, June 13, 2018

യുവാക്കൾക്കു ജോലി നൽകുന്ന കാര്യത്തിൽ മോദി സർക്കാർ വളരെ പിറകിലാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി റോസ്ഗർ യോജന പദ്ധതിയിലൂടെ രണ്ടു കോടി ജനങ്ങൾക്ക് ഒരു വർഷം ജോലി ലഭിക്കുമെന്നായിരുന്നു മോദി പറഞ്ഞത്. എന്നാൽ എട്ടു വർഷത്തിനിടെ തൊഴിലില്ലായ്മ ഏറ്റവും കൂടുതലാണെന്നാണു ലോക്‌സ അവരുടെ നേതാക്കൾ പറയുന്നത്. ഒരു ദിവസം കൊണ്ട് ചൈന 50,000 പേർക്കു ജോലി കൊടുക്കുമ്പോൾ ബിജെപി 450 പേർക്കു മാത്രമാണു ജോലി നൽകിയതെന്നു രാഹുൽ വിമർശിച്ചു.

ചൈനയുമായി മൽസരിച്ച് സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണ് യുവാക്കളുടെ ലക്ഷ്യം. എന്നാൽ സ്വന്തം പ്രസംഗത്തിലൂടെ ഇന്ത്യ മുന്നോട്ടുപോകുമെന്നാണ് പ്രധാനമന്ത്രിയുടെ ധാരണ. തൊഴിൽ സൃഷ്ടിക്കുന്ന കാര്യത്തിലും കർഷകരെ സംരക്ഷിക്കുന്ന കാര്യത്തിലും ബദലുകളില്ല. ജനങ്ങൾ ഭയത്തോടെയാണു ജീവിക്കുന്നതെന്നും രാഹുൽ പറഞ്ഞു.