മോദിയുടേത് ക്രോണി ക്യാപിറ്റൽ സർക്കാരെന്ന് ജയറാം രമേശ്

Jaihind News Bureau
Thursday, August 23, 2018

നരേന്ദ്രമോദിയുടേത് ക്രോണി ക്യാപിറ്റൽ സർക്കാരെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ഗുജറാത്ത് ഊർജ് വികാസ് നിഗത്തിന്‍റെ വൈദ്യുതി വാങ്ങുന്നതിൽ അദാനി, ടാറ്റാ, എസ്.ആർ ഗ്രൂപ്പുകൾ വഴിവിട്ട ഇടപാടുകൾ നടത്തുകയാണ്. കരാറും വൈദ്യുതി ഉത്പാദനവും സുതാര്യമല്ലെന്ന് പറഞ്ഞ അദ്ദേഹം സുപ്രീംകോടതി വിധി കേന്ദ്ര സർക്കാരും ഗുജറാത്ത് സർക്കാരും കാറ്റിൽ പറത്തിയെന്നും കുറ്റപ്പെടുത്തി.