മുഖ്യമന്ത്രി സംശയങ്ങള്‍ ദുരീകരിക്കുന്നില്ല; ബില്ലുകളില്‍ വ്യക്തത വേണമെന്ന് ഗവര്‍ണര്‍

Jaihind Webdesk
Saturday, October 14, 2023

മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയാണ് സര്‍വകലാശാലകളുടെ ചാന്‍സലറായി തുടരാന്‍ ആവശ്യപ്പെട്ടത്. പക്ഷേ ചാന്‍സലറായി തുടരാന്‍ ആവശ്യപ്പെട്ട മുഖ്യമന്ത്രി തന്റെ സംശയങ്ങള്‍ ദൂരീകരിക്കുന്നില്ല. ബില്ലുകളില്‍ തനിക്ക് ഇനിയും വ്യക്തത ലഭിക്കേണ്ടതുണ്ട്. ബില്ലുകളെക്കുറിച്ചുള്ള തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചേ പറ്റൂ. മുഖ്യമന്ത്രി അയച്ച മന്ത്രിമാര്‍ക്ക് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സാധിക്കുന്നില്ല. താന്‍ പിന്നെ ആരോടാണ് കാര്യങ്ങള്‍ ചോദിക്കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. കലാമണ്ഡലം ചാന്‍സലര്‍ സാലറി ചോദിച്ചതില്‍ എന്താണ് തെറ്റ്? അദ്ദേഹത്തിന്റെ ആവശ്യത്തെ പിന്തുണയ്ക്കുന്നു. സൗജന്യ സേവനം ചെയ്യേണ്ട ആവശ്യകത എന്താണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു. ഗവര്‍ണര്‍ കലാമണ്ഡലം ചാന്‍സലറായിരുന്നെങ്കില്‍ ഈ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. ചാന്‍സലര്‍ എന്ന നിലയില്‍ തനിക്ക് ശമ്പളം നല്‍കേണ്ടതില്ലെന്നും പുറത്തുനിന്നുള്ള ആളെ നിയമിക്കുമ്പോള്‍ അതല്ല സ്ഥിതിയെന്നും ഗവര്‍ണര്‍ പറഞ്ഞു.