പരിഹാസം പദവിക്ക് നിരക്കാത്തത്, മുഖ്യമന്ത്രി മാന്യത കാണിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Tuesday, May 5, 2020

തിരുവനന്തപുരം:  അതിഥി തൊഴിലാളികളുടെ യാത്രാചെലവ് വഹിക്കാന്‍ തയ്യാറാണെന്ന കെപിസിസി തീരുമാനത്തിനെതിരായ മുഖ്യമന്ത്രിയുടെ പരിഹാസം പദവിക്കു ചേർന്നതല്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രി ഇരിക്കുന്ന കസേരയുടെ മഹത്വം മനസിലാക്കണം. കുടുക്ക പൊട്ടിച്ച കണക്കു പറയുന്ന മുഖ്യമന്തി എന്തുകൊണ്ട് കോൺഗ്രസ് സഹായം സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

നിലവിലെ  സാമ്പത്തിക പ്രതിസന്ധി സർക്കാർ ഉണ്ടാക്കിയതാണ്. ധൂർത്തും സാമ്പത്തിക അച്ചടക്കമില്ലായ്മയുമാണ്  പ്രതിസന്ധിക്കു കാരണം. പ്രവാസികളോട് സര്‍ക്കാര്‍ അവഗണന കാണിക്കുകയാണ്. നോര്‍ക്ക സിപിഎമ്മിന്‍റെ യൂണിറ്റായി മാറിയെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  കോൺഗ്രസ് നാളെ വൈകിട്ട് 6 ന് ദീപം തെളിയിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.