ബ്രൂവറിക്ക് അനുമതി നൽകിയ സ്ഥലം പ്രതിപക്ഷ നേതാവ് സന്ദർശിച്ചു

webdesk
Tuesday, October 2, 2018

പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറിക്ക് അനുമതി നൽകിയ സ്ഥലം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. എലപ്പുള്ളിയെ മറ്റൊരു പ്ലാച്ചിമടയാക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വി എസിന്റെ വാക്ക് പോലും സർക്കാർ മുഖവിലയ്‌ക്കെടുക്കുന്നില്ല. സംസ്ഥാനത്ത് പുതുതായി അനുവദിച്ച ബ്രൂവറിക്കും ഡിസ്റ്റലറികളും റദ്ദാക്കണം. ഇതിന് പിന്നിൽ വൻ അഴിമതിയുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു