ഫഹദ് ചിത്രം വരത്തന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

Jaihind News Bureau
Thursday, June 21, 2018

ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം വരത്തന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ അമൽ നീരദ് സാമൂഹ്യമാധ്യമങ്ങളിലൂടെ പോസ്റ്റർ പങ്കുവെച്ചു.

അമൽ നീരദിന്റെ നിർമാണ കമ്പനി എ.എൻ.പിയും ഫഹദ് ഫാസിലിന്റെ നസ്രിയ നസീം പ്രൊഡക്ഷൻസും ചേർന്നാണ് വരത്തൻ നിർമിക്കുന്നത്. ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിനുശേഷം അമൽ നീരദും ഫഹദും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

മായാനദി, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ നായിക. ദുബായ്, വാഗമൺ എന്നിവിടങ്ങളിലായിരുന്നു പ്രധാന ലൊക്കേഷൻ.

ചിത്രത്തിൽ 2 വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് എത്തുന്നത്. പറവയുടെ ഛായാഗ്രാഹകൻ ലിറ്റിൽ സ്വയംപ് പോളാണ് വരത്തന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.